നമ്മൾ വിരലുകൾ ഞൊടിക്കുമ്പോൾ ഒരു ശബ്ദം കേൾക്കാറില്ലേ? വിരൽ ഞൊടിക്കുമ്പോൾ അസ്ഥികൾ ഉരസുന്നത് കൊണ്ടാണ് ഈ ശബ്ദം കേൾക്കുന്നതെന്നാണ് പലരും കരുതി വച്ചിരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ അതല്ല വസ്തുത.
ജോയിന്റ് കാവിറ്റേഷൻ എന്ന പ്രക്രിയയാണ് ഇതിനുപിന്നിലെ കാരണക്കാരൻ. നമ്മുടെ സന്ധികളുടെ സുഗമമായ ചലനത്തിനും മറ്റും സഹായിക്കുന്ന സന്ധികൾക്കിടയിലെ സ്രവമാണ് സയ്നോവിയൽ ഫ്ലൂയിഡ്. നമ്മൾ വിരൽ മടക്കുമ്പോൾ സന്ധികൾക്കുള്ളിലെ മർദ്ദം കുറഞ്ഞ് സ്രവത്തിൽ വാതകകുമിളകൾ രൂപപ്പെടും. ഇത് പൊട്ടുമ്പോഴാണ് ശബ്ദം പുറത്തുവരുന്നത്.
അതുപോലെ പൊതുവെയുള്ള ഒരു ധാരണയാണ് വിരൽ ഞൊടിച്ചാൽ വാത രോഗം ഉണ്ടാകുമെന്നും സന്ധികൾ തകരാറിൽ ആകുമെന്നതും. പഠനത്തിൽ ഇത് വെറും തെറ്റിധാരണയാണെന്ന് കണ്ടെത്തുകയായിരുന്നു.എന്നാൽ വിരൽ ഞൊടിക്കുമ്പോൾ കഠിനമായ വേദന, വീക്കം, വിരലുകൾ ചലിക്കാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ അതിനെ നിസാരമായി കാണരുത്. ഞരമ്പുകളോ ലിഗമെന്റുകളോ തെന്നിമാറുമ്പോഴും ഇത്തരം ശബ്ദങ്ങൾ കേൾക്കാൻ സാധ്യതയുണ്ട്.



.gif)


0 تعليقات