വന്ദേമാതരം മു‍ഴുവൻ പാടിയപ്പോൾ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും കേട്ടുനിന്നു, ഇതാണ് പുതിയ കോൺഗ്രസ്: ബിനോയ് വിശ്വം


എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിന ചടങ്ങിൽ വന്ദേമാതരം മുഴുവൻ പാടിയതിൽ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വന്ദേമാതരം മുഴുവൻ പാടിയപ്പോൾ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും കേട്ട് നിന്നെന്നും ഇതാണ് പുതിയ കോൺഗ്രസ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതാണ് പുതിയ കോൺഗ്രസ്. ആശയപരമായി വ്യക്തത ഇല്ല. ചരട് പൊട്ടിയ പട്ടം പോലെയാണ്. വന്ദേമാതരം പാടിയപ്പോൾ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും കേട്ട് നിന്നു, ബിനോയ് വിശ്വം പറഞ്ഞു. അതേസമയം കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം മുഴുവൻ ആലപിച്ചതിൽ കടുത്ത അതൃപ്തിയിലാണ് ഹൈക്കമാൻഡ്. കോൺഗ്രസ് ആസ്ഥാനത്ത് ഇത്തരത്തിൽ വന്ദേ മാതരം മുഴുവൻ ആലപിച്ചത് ചരിത്രത്തിൽ ആദ്യമായാണ്. പുറത്ത് നിന്ന് വന്ന ഗായകരാണ് ​ഗാനം ആലപിച്ചതെന്നും സംഘാടനത്തിലെ പിഴവാണെന്നും പറഞ്ഞു കയ്യൊഴിയാൻ പറ്റാത്തഅവസ്ഥയിലാണ് ഹൈക്കമാൻഡ്. വന്ദേമാതരം മുഴുവൻ ആലപിച്ചതിന് പിന്നാലെ സംഘാടകനായ മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ശ്രീനിവാസിനെ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഫോണിൽ വിളിച്ച് സംസാരിച്ചു എന്നാണ് റിപ്പോർട്ടുകൾ.



إرسال تعليق

0 تعليقات