രാത്രിയിൽ നടുറോട്ടിൽ ഇറക്കി വിട്ടു, ദേശീയ പാതയിൽ നിന്ന് താഴെ ഇറങ്ങിയത് ഏണി വെച്ച്; കോഴിക്കോട് സ്വകാര്യ ബസിനെതിരെ യുവതി

 

കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാർ യാത്രക്കാരിയെ പെരുവഴിയിൽ ഇറക്കി വിട്ടു. രാത്രിയിൽ തിക്കോടി സ്റ്റോപ്പിൽ നിർത്താതെയാണ് ദേശീയ പാതയിൽ ഇറക്കിവിട്ടത്. ദേശീയ പാതയിൽ നിന്നും യുവതി താഴെ ഇറങ്ങിയത് ഏണി ഉപയോഗിച്ചാണ്. ഇതിൻ്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിൽ നിന്നാണ് യുവതിയെ ഇറക്കിവിട്ടത്.



Post a Comment

0 Comments