യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി


കണ്ണൂർ: ജില്ലയിൽ പെയ്ത കനത്ത മഴയിൽ കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറമ്പ് കൈതേരി ഇടത്തിൽ കലാശപറമ്പത്ത് എൻ രാരീഷ് (അപ്പു -35) ആണ് മരിച്ചത്. ഞായറാഴ്ച പെയ്ത അതിശക്തമായ മഴയ്ക്കിടെ ഇയാളെ കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും പ്രദേശത്ത് നടത്തിയ വ്യാപകമായ തിരച്ചിലിന് ഒടുവിലാണ് വീടിന് സമീപത്തുള്ള തോട്ടിൽ മൃതദേഹം കണ്ടെത്തുന്നത്. തോട്ടിലെ ഒഴുക്കിൽപ്പെട്ടതാകാം അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. സംഭവ സ്ഥലത്ത് എത്തിയ കൂത്തുപറമ്പ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Post a Comment

0 Comments