സംവിധായകൻ ജി മാർത്താണ്ഡൻ ഒരുക്കുന്ന പുതിയ ചിത്രമായ ‘ഓട്ടം തുള്ളലി’ന്റെ ടീസർ പുറത്തിറങ്ങി. ‘ഒരു തനി നാടൻ തുള്ളൽ’ എന്ന ടാഗ് ലൈനുമായി എത്തുന്ന ചിത്രത്തിൽ വലിയൊരു താരനിരയാണ് അണിനിരക്കുന്നത്. വിജയരാഘവൻ, ഹരിശ്രീ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, മനോജ് കെ യു, ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർഥ് ശിവ, കുട്ടി അഖിൽ ജെറോം, ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ തുടങ്ങി നിരവധി പ്രമുഖർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കൂടാതെ ബിബിൻ ജോർജ് ചിത്രത്തിൽ സുപ്രധാനമായ മറ്റൊരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ബിനു ശിവറാമിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യാ സുരേഷ് മേനോൻ എന്നിവർ ചേർന്നാണ്. യുവതലമുറയുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ രാഹുൽ രാജാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു. സുജിത് രാഘവ് കലാസംവിധാനവും അമൽ സി ചന്ദ്രൻ മേക്കപ്പും നിർവഹിക്കുന്നു. സിജി തോമസ് നോബൽ ആണ് കോസ്റ്റ്യൂം ഡിസൈനർ. ചീഫ് അസോസിയേറ്റ് ഡയറക്ടർമാരായി അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ എന്നിവരും, അസോസിയേറ്റ് ഡയറക്ടർമാരായി സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ എന്നിവരും പ്രവർത്തിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ബിജു കടവൂരാണ്. വാഴൂർ ജോസ് ആണ് ചിത്രത്തിന്റെ പി ആർ ഒ.


.gif)


0 Comments