മുട്ടിൽ മരംമുറി വഞ്ചനാ കേസ്: വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരങ്ങൾ ഹൈക്കോടതിയിൽ.

 


കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസിന്റെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ ഹൈക്കോടതിയെ സമീപിച്ചു. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിൽ പുരോഗമിക്കുന്ന വിചാരണ നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്നാണ് പ്രതികളുടെ ആവശ്യം.


മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി കോടതിയിലെ കേസിൽ നടപടികൾ പൂർത്തിയായിട്ടില്ലെന്നും അതിനാൽ നിലവിലെ വിചാരണ സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിലെ പ്രധാന വാദം. അമ്പലമേട് പോലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസിൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനായി വരുന്ന 20-ാം തീയതി നേരിട്ട് ഹാജരാകാൻ കോടതി പ്രതികളോട് നിർദേശിച്ചിരുന്നു.


ഇതിന് പിന്നാലെയാണ് പ്രതികൾ പുതിയ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നേരത്തെ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.



إرسال تعليق

0 تعليقات