ഓണത്തിന് ഒരു കൊട്ടപ്പൂവ്' വിളവെടുത്തു .

 


ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ 'ഓണത്തിന് ഒരു കൊട്ടട്ടപ്പൂവ് ' പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത ചെണ്ടുമല്ലിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. കണ്ണപുരം പഞ്ചായത്തില്‍ തീണ്ടക്കര കുളത്തിന് സമീപം കാര്‍ത്തിക കൃഷിക്കൂട്ടമാണ് 50 സെന്റില്‍ ചെണ്ടുമല്ലി കൃഷി ചെയ്തത്. ചടങ്ങില്‍ കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ വി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ശബ്‌ന, സ്ഥിരം സമിതി അധ്യക്ഷ രജനി മോഹന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബോബി എണ്ണച്ചേരിയില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി വി പവിത്രന്‍, എസ് കെ പി സക്കറിയ, ലേജു ജയദേവന്‍, കണ്ണപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രേമാ സുരേന്ദ്രന്‍, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എം ഗണേശന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഇ രമേശന്‍, പഞ്ചായത്ത് അംഗം പി മോഹനന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കണ്ണൂര്‍ സീമ സഹദേവന്‍, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ സതീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രസാദ് എന്നിവര്‍ സംസാരിച്ചു.



إرسال تعليق

0 تعليقات