ഇറാനുമായി ഇന്ന് വീണ്ടും ചര്‍ച്ച തുടങ്ങുമെന്ന് ട്രംപ്; ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് ഇറാന്‍.

 

ഇറാനുമായി ഇന്ന് ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍. അമേരിക്കയുമായി ചര്‍ച്ചകളൊന്നും തന്നെ നടക്കുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യവക്താവ് ഇസ്മായില്‍ ബഗായ് പറഞ്ഞു. ഹോര്‍മുസിലെ സുരക്ഷിതത്വം ഒമാനുമായി ചേര്‍ന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ ഒമാനുമായി നടക്കുന്ന ചര്‍ച്ചകളില്‍ അമേരിക്ക പങ്കാളിയല്ലെന്നും ബഗായ്. ഹോര്‍മുസില്‍ സ്ഥിതിഗതികള്‍ പഴയ പടിയാകില്ല. ഇറാന് അയല്‍രാജ്യങ്ങളുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും അയല്‍രാജ്യങ്ങള്‍ അമേരിക്കയുടെ സൈനിക താവളങ്ങള്‍ അവരുടെ രാജ്യങ്ങളില്‍ നിന്നും ഇല്ലാതാക്കണമെന്നും ബഗായ് കൂട്ടിച്ചേര്‍ത്തു.തിങ്കളാഴ്ച ഇറാനുമായി സമാധാന ചര്‍ച്ചകള്‍ നടക്കുമെന്ന് കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യല്‍ വഴിയാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ഹോര്‍മുസ് കടലിടുക്ക് വീണ്ടും പൂര്‍ണമായി തുറക്കുമെന്ന് ഉറപ്പിക്കുന്ന ഒരു കരാറിനായാണ് ശ്രമിക്കുന്നതെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.വാഷിംഗ്ടണില്‍ മാധ്യമങ്ങളെ കാണുന്ന വേളയിലും തിങ്കളാഴ്ച ചര്‍ച്ചകള്‍ നടക്കുമെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ ആരാണ് പങ്കെടുക്കുന്നതെന്നോ ചര്‍ച്ച എവിടെ വച്ചാണ് നടക്കുന്നതെന്നോ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നില്ല.



إرسال تعليق

0 تعليقات