വൈദ്യുതി ഉപഭോക്താക്കള്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു .






സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി ഉപഭോക്താക്കള്‍ക്കായി  ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു രാവിലെ 10 മണിക്ക് ഇരിട്ടി എം2എച്ച് റസിഡന്‍സി ഹാളില്‍ നടന്ന പരിപാടി വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഇരിട്ടി എംജി കോളേജ് എന്‍എസ്എസ് യൂനിറ്റ് എന്നിവയുമായി സഹകരിച്ചാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.


ഇരിട്ടി നഗരസഭ ചെയര്‍മാന്‍ വി വിനോദ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായി.വാര്‍ഡ് കൗണ്‍സിലര്‍ വി പി റഷീദ്, കെ.എസ്.ഇ.ബി ചീഫ് എഞ്ചിനീയര്‍ ടി സി ജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുള്‍ കരീം, എംജി കോളേജ് എന്‍എസ്എസ് കോർഡിനേറ്റര്‍ ഹസീന തുടങ്ങിയവര്‍ സംസാരിച്ചു വൈദ്യുതി ഉപഭോഗത്തെ കുറിച്ചും അനുബന്ധ കാര്യങ്ങളെ കുറിച്ചും ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.



إرسال تعليق

0 تعليقات