ഒരു ലക്ഷത്തിൽ താഴെ വാങ്ങാവുന്ന മികച്ച ഇലക്ട്രിക് സ്കൂട്ടറുകൾ ഏതാണ്? നിങ്ങൾക്ക് ചേരുന്നത് അറിയാം; ചില പ്രത്യേകതകളും


ഇലക്ട്രിക് വാഹനങ്ങൾ ഇപ്പോൾ നിരത്തുവാഴുകയാണ്. പെട്രോൾ വാഹനങ്ങൾ ഒഴിവാക്കി ആളുകൾ ഇല്ക്ട്രിക്കിലേക്ക് ചുടവുവെച്ച് തുടങ്ങിയിട്ടുണ്ട്. കാറുകൾക്ക് പുറമെ ധാരാളം ഇലക്ട്രിക് സ്കൂട്ടറുകളും ഇന്ത്യൻ നിരത്തിൽ കാണാൻ സാധിക്കും.

സെക്കൻ്ററി വാഹനം എന്നതിന് പുറമെ തന്നെ ഇലക്ട്രിക് സ്കൂട്ടറുകൾ ഇപ്പോൾ ആളുകൾ ഉപയോ​ഗിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇലക്ട്രിക് സ്കൂട്ടറിൻ്റെ വില പലരേയും ഇത് വാങ്ങുന്നതിൽ നിന്നും പിൻതിരിപ്പിക്കാറുണ്ട്. ഒരു ലക്ഷത്തിൽ താഴെ എക്സ് ഷോറൂം വിലയുള്ള മിക​ച്ച ചില ഇലക്ട്രിക് വാഹനങ്ങൾ പരിചയപ്പെടാം.

ഒല S1 X

ധാരാളം ആളുകൾ ഉപയോ​ഗിക്കുന്ന ഇലരക്ട്രിക് സ്കൂട്ടറാണ് ഒല. മികച്ച ഫീച്ചറുകളഉം അപ്ഡേറ്റുകളുമാണ് ഒലയ്ക്ക് ആരാധാകരുണ്ടാകാനുള്ള കാരണം. വാഹനത്തിന് 84,999 – 89,999 രൂപ വരെയാണ് എക്സ് ഷോറൂം വില. 190 കിലോ മീറ്റർ വരെയാണ് വാഹനത്തിൻ്റെ ബാറ്ററി റെയ്ഞ്ച് കമ്പനി അവകാശപ്പെടുന്നത്. 85 മുതൽ 90 കിലോമീറ്റർ വരെയാണ് വാഹനകത്തിന് എടുക്കാൻ പറ്റുന്ന ഏറ്റവും കൂടിയ സ്പീഡ്.

ടിവിഎസ് ഓർബിറ്റർ

ഇന്ത്യൻ വാഹന നിർമാതാക്കളായ ടി വി എസിൻ്റെ മികച്ച ഒരു ഇലക്ട്രിക് സ്കൂട്ടറാണ്. 95,250 – 98,191രൂപ വരെയാണ് സ്കൂട്ടറിൻ്റെ എക്സ് ഷോറൂം വില. 158 കിലോ മീറ്റർ റെയ്ഞ്ചാണ് വാഹനത്തിന് ലഭിക്കുകയെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറിൽ 68 കിലോമാറ്ററാണ് വാഹനത്തിൻ്റെ ടോപ്പ് സ്പീ‍ഡായി കമ്പനി അവകാശപ്പെടുന്നത്.

ഹീറോ വിഡ VX2

ഹീറോ വിഡയാണ് ലൈനപ്പിലെ മറ്റൊരു പ്രധാനപ്പെട്ട സ്കൂട്ടർ. 83,740 – 94,800 രൂപ വരെയാണ് വാഹനത്തിൻ്റെ എക്സ് ഷോറൂം വില. മണിക്കൂറിൽ 90 കിലേമീറ്റർ വരെ വേ​ഗതയിൽ എത്താൻ കഴിയുന്ന വാ​ഹനത്തിന് 142 കിലോമീറ്ററാണ് റെയ്ഞ്ച്.



Post a Comment

0 Comments