ചെന്നൈ: പ്രശസ്ത ചലച്ചിത്ര നടി സൗകാർ ജാനകി (94) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1931 ൽ ജനിച്ച സൗകാർ ജാനകി 1950 ൽ പുറത്തിറങ്ങിയ 'ഷാവുകാരു' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്. ഏഴ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നാന്നൂറിലധികം ചിത്രങ്ങളിൽ ഇവർ വേഷമിട്ടു. 'സ്കൂൾമാസ്റ്റർ', 'സൂര്യമാനസം', 'പപ്പു' തുടങ്ങിയവയാണ് സൗകാർ ജാനകി അഭിനയിച്ച പ്രധാന മലയാള ചിത്രങ്ങൾ. സൂര്യമാനസത്തിലെ മമ്മൂട്ടിയുടെ അമ്മയായുള്ള പ്രകടനം മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്തതാണ്. ഇന്ത്യൻ ചലച്ചിത്ര രംഗത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2022 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി തിളങ്ങിയ സൗകാർ ജാനകിയുടെ നിര്യാണത്തിൽ ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.


.gif)


0 تعليقات