പയ്യന്നൂർ സിറ്റി സെന്ററിലെ ‘മിയോര ബ്യൂട്ടിക്ക്’ എന്ന ടെക്സ്റ്റൈൽ സ്ഥാപനത്തിൽ ഇന്ന് വൈകുന്നേരം തീപിടിത്തമുണ്ടായി. പയ്യന്നൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്ന് സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്സ് സംഘം സമയോചിതമായി ഇടപെട്ട് തീ അണച്ചു. കട പൂർണ്ണമായി കത്തി നശിച്ചു.സ്ഥാപനത്തിനുള്ളിൽ തീ പടർന്നതോടെ സമീപത്തെ കടകളിലേക്കും തീ വ്യാപിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാൽ ഫയർഫോഴ്സ് സംഘം വേഗത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ തീ നിയന്ത്രണവിധേയമാക്കുകയും സമീപത്തെ കടകളിലേക്ക് തീ പടരുന്നത് തടയുകയും ചെയ്തു. ഇതുവഴി വൻ ദുരന്തമാണ് ഒഴിവായത്.പ്രാഥമിക നിഗമനപ്രകാരം ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങളിലെ വൈദ്യുത വയറിങ്ങുകളും മറ്റ് വൈദ്യുത സംവിധാനങ്ങളും കൃത്യമായ ഇടവേളകളിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതിന്റെ ആവശ്യകത ഫയർ ആൻഡ് റെസ്ക്യൂ അധികൃതർ ചൂണ്ടിക്കാട്ടി.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ദയാൽ പി.വി., നിഷാന്ത് വി.കെ., ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിനീഷ് യു., രാഹുൽ പി.പി., ജിഷ്ണുദേവ് പി.പി., ജോബി എസ്., അഖിൽ എം.എസ്., അരുൺ നമ്പ്യാർ, ജോബിമോൻ ജോർജ്, അഭിലാഷ് യു.എസ്., ഹോം ഗാർഡുമാരായ മധുസൂദനൻ കെ., ശ്രീജേഷ് എൻ.വി., രവീന്ദ്രൻ വി.എൻ. എന്നിവർ രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്നു.
വൈദ്യുത വയറിങ്ങുകളിലെ തകരാറുകളും അമിതഭാരവും ഷോർട്ട് സർക്യൂട്ടും വ്യാപാര സ്ഥാപനങ്ങളിൽ തീപിടിത്തത്തിന് കാരണമാകുന്നതിനാൽ, വയറിങ്ങുകൾ യഥാസമയം പരിശോധിക്കുകയും തകരാറുകൾ കണ്ടെത്തിയാൽ ഉടൻ പരിഹരിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.



.gif)


0 تعليقات