ശ്രീകണ്ഠപുരം :വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനുമെതിരെ ശ്രീകണ്ഠപുരത്ത് ഡിവൈഎഫ്ഐ ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യങ്ങ് ഇന്ത്യ എന്നപേരിൽ സംഗമം സംഘടിപ്പിച്ചു. എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി സൈദ് മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ശ്രീകണ്ഠപുരം ബ്ലോക്ക് പ്രസിഡന്റ് ഒ ഷിനോജ് അധ്യക്ഷനായി. സെക്രട്ടറി കെ ശ്രീജിത്ത് സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ്, സിപിഐ എം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം സി രാഘവൻ, എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജോയൽ തോമസ്, സി കെ ശ്രേയ, സി നിധിൻ, പി മാധവൻ തുടങ്ങിയവർ സംസാരിച്ചു.



.gif)


0 Comments