മുഴക്കുന്ന് :പുഴക്കര , അയ്യപ്പൻ കാവ് പ്രദേശങ്ങളിൽ നിരന്തരമായുണ്ടാവുന്ന കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി . പുഴക്കരയിൽ നടന്നധർണ്ണ മുസ്ലീം ലീഗ് മണ്ഡലം വൈസ് പ്രസിഡൻ്റ് ഹാരിസ് ഹാജി ഉത്ഘാടനം ചെയ്തു . മൊയ്തീൻ ചാത്തോത്ത് അധ്യക്ഷത വഹിച്ചു .കാട്ടാനനയക്രമത്തിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ബന്ധപ്പെട്ട അധികാരികൾ സത്വര നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.



.gif)


0 Comments