മന്ത്രി കെ.എം. ഷാജിക്ക് സ്വീകരണം നൽകി


മട്ടന്നൂർ: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായതിന് ശേഷം ആദ്യമായി കണ്ണൂർ വിമാനത്താവളത്തിലെത്തിയ കെ.എം. ഷാജിക്ക് മുസ്ലിംലീഗ് പ്രവർത്തകർ  സ്വീകരണം നൽകി. ജില്ല സെക്രട്ടറി അൻസാരി തില്ലങ്കേരി, ഇ.പി. ഷംസുദ്ദീൻ, പി.കെ. കുട്ട്യാലി, വി.എൻ. മുഹമ്മദ്, ഷുഹൈബ് കൊതേരി, ഷബീർ എടയന്നൂർ, പി.കെ. അയൂബ് ഹാജി, ത്വാഹ കൂടാളി, മെഹബൂബ് മട്ടന്നൂർ എന്നിവർ ചേർന്നാണ് മന്ത്രിയെ  സ്വീകരിച്ചത്.



إرسال تعليق

0 تعليقات