ഓടികൊണ്ടിരുന്ന കാർ കത്തി നശിച്ചു.

 



തളിപ്പറമ്പ: ചപ്പാരപ്പടവിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ പൂർണമായും കത്തി നശിച്ചു.ഇന്ന് പുലർച്ചെ രണ്ടു മണിയോടെ ചപ്പാരപ്പടവ് പാലത്തിന് സമീപമാണ് സംഭവം.കെ എൽ 07 ബി ടി 1000റെനോൾട്ട് കോലിയോസ് കാറാണ് അഗ്നിക്കിരയായത്. പൂവേലി തെരണ്ടിക്കടവ് സ്വദേശിയായ റമ്മിയാണ് കാറിൽ ഉണ്ടായിരുന്നത്.മറ്റൊരിടത്ത് വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയാണ് സംഭവം.പുക ഉയരുന്നത് കണ്ടു പുറത്തിറങ്ങിയതോടെ തീ പടരുകയായിരുന്നു .കാർ പൂർണമായും കത്തി നശിച്ചു.വിവരം അറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് ഫയർ ആൻ്റ് റെസ്ക്യു സ്റ്റേഷനിൽ നിന്നും  സീനിയർ ഫയർ ഓഫീസർ പി ആർ അജേഷിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്.മൂന്നു ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.

 തീ പടർന്നത് എങ്ങനെയാണെന്ന് സംബന്ധിച്ച് വ്യക്തതയില്ല.




Post a Comment

0 Comments