ഇവി രാത്രി മുഴുവൻ ചാർജിലിടാമോ ? ഇക്കാര്യങ്ങൾ അറിയാതെ പോകരുത്


ഇലക്ട്രിക് വാഹനങ്ങൾ ഉപയോ​ഗിക്കുന്ന ഭൂരിഭാ​ഗം ആളുകളുടേയും പ്രധാന സംശയങ്ങളിലൊന്നാണ് വണ്ടി രാത്രി മുഴുവൻ ചാർജ് ചെയ്യാൻ ഇടുന്നത് ബാറ്ററിയുടെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കുമോ എന്നുള്ളത്. എന്നാൽ ഇനി ആശങ്ക മാറ്റി വെച്ചോളാനാണ് ഈ രം​ഗത്തെ വിദ​ഗ്ധർ പറയുന്നത്. ദൈംനംദിന ജീവിതത്തിലെ ഉപയോ​ഗത്തിന് വാഹനങ്ങൾ എപ്പോഴും സജ്ജമാക്കാൻ ഏറ്റവും എളുപ്പമുള്ള മാർ​ഗവും ഇതുതന്നെയാണ്. മോഡേൺ ഇലക്ട്രിക് വാഹനങ്ങളിൽ ബാറ്ററി സുരക്ഷയും മികച്ച ആയുസും ഉറപ്പാക്കാനായി അഡ്വാൻസ്ഡ് ബാറ്ററി മാനേജ്മെന്റ് സിസ്റ്റം കമ്പനികൾ സജ്ജമാക്കിയിട്ടുണ്ട്. ഈ സംവിധാനം വാഹനത്തിന്റെ വോൾട്ടേജ്, താപനില, ചാർജിം​ഗ് നില, എന്നിവ നിരന്തരമായി നിരീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ രാത്രി മുഴുവൻ ചാർജിലിട്ടാലും ബാട്ടറി അമിതമായി ചൂടാവുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുന്നില്ല. നമ്മുടെ സ്മാർട്ട്ഫോണുകൾ ചാർജ് ആകുന്നത് പോലെ തന്നെ ഇവി ബാറ്ററിയും 100 ശതമാനത്തിൽ എത്തിക്കഴിഞ്ഞാൽ ബിഎംഎസ് സിസ്റ്റം വൈദ്യുതി പ്രവാഹം തനിയെ നിർത്തുകയോ ​ഗണ്യമായി കുറയ്ക്കു​കയോ ചെയ്യും. രാവിലെ വരെ ചാർജിം​ഗ് കേബിൾ കണക്ട് ചെയ്തിട്ടാലും ഓവർചാർജിം​ഗ് ഉണ്ടാകില്ലെന്ന് ഇത് ഉറപ്പാക്കുന്നു. ഇന്ന് വിപണിയിലുള്ള മിക്ക ഇലക്ട്രിക് കാറുകളും എൽഎഫ്പി ബാറ്ററികളാണ്. ഈ ബാറ്ററികൾ ആഴ്ചയിൽ ഒരിക്കലെങ്കിലും നൂറു ശതമാനം ചാർജ് ചെയ്യുന്നത് കൃത്യമായ ഡ്രൈവിം​ഗ് റേഞ്ച് അറിയാനും സിസ്റ്റം പുനക്രമീകരിക്കാനും സഹായിക്കുമെന്ന് നിർമ്മാതാക്കൾ പറയുന്നു. രാത്രികാലങ്ങളിൽ സാവധാനം ചാർജ് ചെയ്യുന്ന എസി ഹോം ചാർജറുകൾ ഉപയോ​ഗിക്കുന്നതാണ് നല്ലത്. ഇവ ബാറ്ററികളെ ​ദീർഘകാലം ആരോ​ഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്നു. ഹൈവേകളിൽ സ്ഥാപിച്ചിരിക്കുന്ന ഡിസി ഫാസ്റ്റ് ചാർജറുകൾ ദീർഘദൂര യാത്രകളിൽ ഉപയോ​ഗപ്രദമാണെങ്കിലും അവ പതിവായി ഉപയോ​ഗിക്കുന്നത് ബാറ്ററിയുടെ ആയുസ് കുറയ്ക്കും.



إرسال تعليق

0 تعليقات