വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള ചെറിയാൻ നിര്യാതനായി.

 



വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള ചെറിയാൻ നിര്യാതനായി. ചെമ്പേരിയിൽ ദീർഘകാലം ലില്ലിപുട്ട് എന്ന ടെക്സ്റ്റൈൽ ഷോപ്പ് നടത്തിയിരുന്നു. ഇന്നലെ റോഡിൽ കൂടി നടന്നു പോകുമ്പോൾഅതുവഴി വന്നചെമ്പേരി സ്വദേശിയുടെ  വാഹനം തട്ടി വഴിയിൽ വീഴുകയായിരുന്നു; അപകടത്തി നിടയാക്കിയ വാഹനം ഓടിച്ച വ്യക്തി വിവരമറിയിച്ചതിനെ തുടർന്ന്  ചെമ്പേരിയിലെ  വ്യാപാരികളും, നാട്ടുകാരും ചേർന്ന്  ആംബുലൻസിൽ കണ്ണൂരിലെ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും മരണപ്പെടുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രദേശത്ത് ജൽ ജീവൻ മിഷൻ്റെ പൈപ്പ് ലൈൻ ഇടുന്നതിനായി റോഡിൻ്റെ വശങ്ങൾ കുഴിച്ച് കാൽ നടയാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കാത്ത രീതിയിലാക്കിയിരുന്നു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 


വെള്ളമൊഴുകേണ്ട ഓവുചാലുകൾ മുഴുവൻ മണ്ണിട്ട് നികത്തിയതിനാൽ റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്,  കാൽനടയാത്രക്കാർ മഴയുള്ള സമയങ്ങളിൽ സഞ്ചരിക്കുന്നത് റോഡിൻ്റെ നടുവിൽ വെള്ളമില്ലാത്ത ഭാഗത്ത് കൂടിയാണ്; റോഡിലെ വെള്ളക്കെട്ടും, കനത്തമഴയും, വെളിച്ച കുറവുമാകാം അപകട കാരണമെന്ന് കരുതുന്നു.കുടിയാന്മല പോലീസ് അന്വേഷണം ആരംഭിച്ചു

 


Post a Comment

0 Comments