മെസി വിവാദം: സര്‍ക്കാരിന്റെ പേര് ദുരുപയോഗം ചെയ്‌ത്‌ കോടികളുടെ തട്ടിപ്പ്, അന്വേഷണം സിബിഐക്ക് വിടണം; എസ്.സുരേഷ്

 

മെസി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. സര്‍ക്കാരിന്റെ പേര് ദുരുപയോഗം ചെയ്താണ് കോടികളുടെ തട്ടിപ്പ്, സർക്കാർ ശുപാർശയിൽ അന്വേഷണം സിബിഐക്ക് വിടണം. ജിഎസ്ടി തട്ടിപ്പിനെ സംബന്ധിച്ച് ക്രിമിനൽ കേസെടുക്കണമെന്നും എസ് സുരേഷ് ആവശ്യപ്പെട്ടു.പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ഉൾപ്പെടെ മുന്നോട്ടു പോകണം. കൊള്ളയുടെ മുതൽ മാർക്സിസ്റ്റ് പാർട്ടിക്കും മുൻ മുഖ്യമന്ത്രിയുടെ സ്വന്തക്കാർക്കും കിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് കേന്ദ്ര ഏജൻസിയുടെ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത്. സിപിഐഎമ്മിനും പിണറായി വിജയനും കൊള്ളയിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മെസിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണമെന്ന് രാജീവ് ചന്ദ്രശേഖർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്ത് തന്നെ ക്രിമിനൽ കേസുകളും ഗുരുതരമായ ആരോപണങ്ങളും നേരിടുന്നവർ എത്തുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

അതേസമയം മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്ന് മന്ത്രി ഒ.ജെ ജനീഷ് പറഞ്ഞു. മത്സരം നടത്താൻ കമ്പനിയെ തെരഞ്ഞെടുക്കുന്നതിൽ സുതാര്യതയുണ്ടായില്ല, കമ്പനിയുടെ പശ്ചാത്തലം പോലും പരിശോധിച്ചില്ല, വി.അബ്ദുറഹിമാൻ സ്പെയിനിൽ പോയതിനടക്കം സർക്കാറിന് പണം നഷ്ടമായെന്നും മന്ത്രി പറഞ്ഞു.



Post a Comment

0 Comments