മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയായി ഉയർത്താനുള്ള തമിഴ്നാട് ഗവൺമെൻ്റിൻ്റെ നീക്കം അംഗീകരിക്കാനാകില്ലെന്ന് മുൻ മന്ത്രി റോഷി അഗസ്റ്റിൻ. വിഷയത്തെ ജനങ്ങൾ ഒരിക്കലും രാഷ്ട്രീയമായി കാണില്ലെന്നും മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നത് എല്ലാ രാഷ്ട്രീയ മുന്നണികളുടെയും ഒരേ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ തമിഴ്നാട് സർക്കാരിൻ്റെ ആദ്യ ബജറ്റിൽ മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് കേരളത്തിൽ ഉയർന്ന് വന്നത്. ഇടുക്കിയിലെ ജനങ്ങൾ പ്രഖ്യാപനം വന്നതോടെ വലിയ ആശങ്കയിലാണ്. മുല്ലപ്പെരിയാർ ഡാമിൻ്റെ കാലപ്പഴക്കം ഉൾപ്പെടെ മുൻനിർത്തി വലിയ ആശങ്ക നാളുകളായി നിലനിൽക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് തമിഴ്നാടിൻ്റെ പുതിയ പ്രഖ്യാപനവും വന്നിരിക്കുന്നത്.



.gif)



0 Comments