നിറപുത്തരി ചടങ്ങുകൾക്കായി ശബരിമല നട ഇന്ന് തുറക്കും; തീർഥാടകർ സന്ദർശനം ഒഴിവാക്കണമെന്ന് നിർദേശം


നിറപുത്തരിയോട് അനുബന്ധിച്ചുള്ള ചടങ്ങുകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുക. തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇഡി ദീപം തെളിയിക്കും. പിന്നീട് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. നാളെ (ഓഗസ്റ്റ് മൂന്ന) ആണ് നിറപുത്തരി. നാളെ രാവിലെ നാലുമണിക്ക് ദർശനത്തിനായി നട തുറക്കും. അതേസമയം കനത്ത മഴയുടെ സാഹചര്യത്തിൽ തീർഥാടകർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളിൽ ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള തീർഥാടകരോട് സന്ദർശനം ഒഴിവാക്കാൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പെയ്ത അതിതീവ്ര മഴയിൽ പമ്പാ നദിയിൽ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തിലാണ് തീർഥാടകരോട് കഴിവതും യാത്ര ഒഴിവാക്കാൻ അധികൃതർ ആവശ്യപ്പെട്ടത്. റാന്നിയിൽ ഇപ്പോഴും മഴ തുടരുകയാണ്. വെള്ളിയാഴ്ച രാത്രിയോടെ ആരംഭിച്ച കനത്ത മഴയെ തുടർന്ന് പത്തനംതിട്ട റാന്നിയിൽ രൂക്ഷമായ മഴക്കെടുതിയാണ് റിപ്പോർട്ട് ചെയ്തത്. 2018ലെ പ്രളയ സമാനമായ സാഹചര്യമായിരുന്നു ശനിയാഴ്ച ദിവസം റാന്നിയിൽ ഉണ്ടായത്. പമ്പയാർ കരകവിഞ്ഞൊഴുകിയതോടെ റാന്നിയിലെ ജനവാസ മേഖലകളിലും ടൗണിലും വെള്ളം കയറി. ടൗണിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം വെള്ളത്തിൽ മുങ്ങിയിരുന്നു.



Post a Comment

0 Comments