വ​ഴി​യാ​ത്ര​ക്കാ​ര​ന് ദേ​ഹാ​സ്വാ​സ്ഥ്യം; സ​ഹാ​യ​വു​മാ​യി ഗ​വ​ർ​ണ​ർ.

 




 തി​രു​വ​ന​ന്ത​പു​രം : ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഗ​വ​ർ​ണ​ർ ശ്രീ ​രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ ലോ​ക്ഭ​വ​ൻ ഗേ​റ്റ് ക​ട​ന്ന് പു​റ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ ഗി​രീ​ഷ് പെ​ട്ടെ​ന്ന് ത​ല​ക​റ​ങ്ങി റോ​ഡി​ൽ വീ​ണ​ത്. ഷു​ഗ​ർ കൂ​ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്.സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ഗ​വ​ർ​ണ​ർ വാ​ഹ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി ഗി​രീ​ഷി​ന്റെ അ​ടു​ത്തെ​ത്തി. ഏ​ക​ദേ​ശം 15 മി​നി​റ്റോ​ളം അ​ദ്ദേ​ഹം സ്ഥ​ല​ത്ത് തു​ട​രു​ക​യും ഗി​രീ​ഷി​ന്റെ ആ​രോ​ഗ്യ​നി​ല അ​ന്വേ​ഷി​ക്കു​ക​യും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​ൻ സ്റ്റാ​ഫി​ന് നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

ഗ​വ​ർ​ണ​റു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്റ്റാ​ഫാ​ണ് ഗി​രീ​ഷി​ന് വെ​ള്ളം ന​ൽ​കു​ക​യും മു​ഖം ക​ഴു​കി​ക്കൊ​ടു​ക്കു​ക​യും ചെ​യ്ത​ത്. ഗി​രീ​ഷ് ന​ൽ​കി​യ ഫോ​ൺ ന​മ്പ​റി​ൽ ഗ​വ​ർ​ണ​റു​ടെ സ്റ്റാ​ഫി​ൽ​പ്പെ​ട്ട​യാ​ൾ ത​ന്നെ ബ​ന്ധ​പ്പെ​ടു​ക​യും വീ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. ഗി​രീ​ഷി​ന്‍റെ വീ​ട് വെ​ള്ള​യ​മ്പ​ല​ത്ത് ആ​ള്ത​റ ദേ​വീ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ്. കു​ടും​ബം ദൂ​രെ​യാ​യ​തി​നാ​ൽ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്താ​ൻ സാ​ധി​ച്ചി​ല്ല.

ഗി​രീ​ഷി​നെ ആ​ദ്യം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ച്ച​ശേ​ഷം വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര നി​ർ​ത്തി​വെ​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ന്‍റെ സ​ഹാ​യ​ത്തി​നാ​യി ഗ​വ​ർ​ണ​ർ നേ​രി​ട്ട് ഇ​ട​പെ​ട്ട​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​നു​ഷി​ക സ​മീ​പ​ന​ത്തി​ന്‍റെ മാ​തൃ​ക​യാ​യി.



إرسال تعليق

0 تعليقات