ഒരു ദിവസം ഒന്നര ലക്ഷത്തോളമാണ് എന്റെ ശമ്പളം'; പരിഹസിക്കുന്നവരോട് അഖിൽ മാരാർ

 


സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന ട്രോളുകളോട് പ്രതികരിച്ച് സംവിധായകനും ബിഗ് ബോസ് താരവും തൃക്കാക്കര മണ്ഡലത്തിലെ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയുമായിരുന്ന അഖിൽ മാരാർ. ട്രോൾ ഉണ്ടാക്കി ആഘോഷിച്ചാലും കമന്റ് ഇട്ടാലും സോഷ്യൽ മീഡിയയിൽ നിന്ന് വരുമാനം കിട്ടില്ലെന്നും പകരം തനിക്കെതിരെ വീഡിയോ ചെയ്തു യൂ ടൂബിൽ അപ്‌ലോഡ് ചെയ്യാനുമാണ് അഖിൽ പരിഹാസ രൂപേണ പറയുന്നത്.ട്രോൾ ഉണ്ടാക്കി ആഘോഷിച്ചാലും കമന്റ് ഇട്ടാലും സോഷ്യൽ മീഡിയയിൽ നിന്ന് വരുമാനം കിട്ടില്ല... പകരം എനിക്കെതിരെ വീഡിയോ ചെയ്തു യൂ ടൂബിൽ അപ്‌ലോഡ് ചെയ്യൂ.. പ്രയോജനമുണ്ടാകും... മറ്റൊന്നുമല്ല ഓണമായിട്ട് ഞാൻ മൂലം നിങ്ങൾക്ക് എന്തെങ്കിലും കിട്ടണമല്ലോ.. ജൂലൈ 25 മുതൽ ഞാൻ അഗ്നി പരീക്ഷ ഷൂട്ടുമായി ഞാൻ തിരക്കിലാണ്.. ഒരു ദിവസം with gst ഒന്നര ലക്ഷത്തോളം ആണ് എന്റെ ശമ്പളം.. നിങ്ങൾ മൂലം എനിക്ക് സന്തോഷം കിട്ടുന്നത് പോലെ നിങ്ങൾക്കും എന്തെങ്കിലും കിട്ടണ്ടേ.. അപ്പൊ ഈ ഓണം നമുക്ക് പൊളിക്കാം..'', എന്നാണ് അഖിൽ മാരാർ ഫെയ്സ്ബുക്കിൽ കുറിച്ചത്.

ബിഗ്ബോസ് സീസൺ 8 ൽ റിയാസ് സലിം , രഞ്ജിനി ഹരിദാസ് എന്നിവർക്കൊപ്പം ജഡ്ജായി എത്തുന്നത് അഖിൽ മാരാർ ആണ്. പരീക്ഷ അത്ര സിംപിൾ ആക്കാതിരിക്കുക എന്നതാണ് ജഡ്ജസുമാരുടെ പ്രധാന ഉദ്ദേശം. ഈ അഗ്നിപരീക്ഷ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഷോയിലെ ഇൻട്രോ കഴിഞ്ഞ് ജഡ്ജസുകളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ ശേഷം ഷോയിൽ പങ്കെടുക്കുന്ന 40 പേരിൽ നിന്ന് 20 പേരെയാണ് ആദ്യം വേദിയിലേക്ക് വിളിച്ചത്. മണിച്ചിത്രത്താഴ് എന്ന ടാസ്ക് കൊടുത്തുകൊണ്ടാണ് 40 പേരിൽ നിന്ന് ആദ്യ 20 പേരെ സെലക്ട് ചെയ്തത്.



إرسال تعليق

0 تعليقات