തിരുവന്തപുരം: കേരളത്തിൻ്റെ മാതൃ സർവകലാശാലയായ കേരള സർവകലാശാലയുടെ ഉന്നതാധികാര സമിതിയായ സിൻഡിക്കേറ്റിലേക്ക് വാളാട് സ്വദേശി ഡോ. നൗഷാദിനെ സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്തു. നാക് അക്രഡിറ്റേഷനിൽ എ ഡബിൾ പ്ലസും ദേശീയ റാങ്കിംഗിൽ രാജ്യത്തെ തന്നെ സംസ്ഥാന സർവകലാശാലകളിൽ അഞ്ചാം സ്ഥാനത്തുമുള്ള കേരള സർവകലാശാലയുടെ ഭരണതലത്തിൽ എത്തുന്ന ആദ്യ വയനാട്ടുകാരനാണ് ഡോ. നൗഷാദ്. കേരള സർവകലാശാലയിലെ മുൻ വകുപ്പ് മേധാവി കൂടിയായ ഡോ. നൗഷാദിൻ്റെഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് സർക്കാർ നാമനിർദ്ദേശം ചെയ്തത്. മൗലാനാ ആസാദ് നാഷണൽ ഉർദു യൂണിവേഴ്സിറ്റി, തിരുവള്ളൂർ യൂണിവേഴ്‌സിറ്റി, ശ്രീ നാരായണ ഓപ്പൺ യൂനിവേഴ്സിറ്റി തുടങ്ങിയ സർവകലാശാലകളുടെ പഠന ബോർഡംഗം കൂടിയാണ് ഡോ. നൗഷാദ് . സിൻഡിക്കേറ്റിലെ സുപ്രധാന സ്ഥിരംസമിതിയായ അക്കാദമിക് & റിസർച്ച് കമ്മിറ്റിയുടെ കൺവീനറായി കഴിഞ്ഞ ദിവസം ഡോ. നൗഷാദ് ചുമതലയേറ്റു.



.gif)


0 تعليقات