കൊല്ലം: എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരായ പരസ്യ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ എൻഎസ്എസ് കൊട്ടാരക്കര താലൂക്ക് യൂണിയൻ. എൻഎസ്എസിന്റെ തലപ്പത്തിരുന്ന് മറ്റൊരു മതത്തിൽ വിശ്വസിച്ചു. സനാതന ധർമ്മത്തെ അവഗണിച്ച് മറ്റൊരു മതത്തിൽ ആരാധന നടത്തിയെന്നും വിമർശനം. ഗണേഷ് കുമാറിനെതിരെ കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രമേയം പാസാക്കി.ഗണേഷ് കുമാർ എൻഎസ്എസിൽ നിന്ന് പോയത് ദൈവികം. സംഘടനയെ നശിപ്പിക്കാമെന്ന കെ ബി ഗണേഷ് കുമാറിന്റെ ധാരണ വിഡ്ഢികളുടെ സ്വർഗ്ഗത്തിലിരുന്ന്. ഗണേഷ് കുമാർ സംസ്കാരശൂന്യമായ കുടുംബ പശ്ചാത്തലത്തിന് ഉടമ. എൻഎസ്എസിൽ നിന്ന് പുറത്തു പോകാൻ കെ ബി ഗണേഷ് കുമാർ തയ്യാറാവണമെന്നും കൊട്ടാരക്കര താലൂക്ക് യൂണിയൻ ആവശ്യപ്പെട്ടു.
നേരത്തെ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരായ പരസ്യ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് കൊട്ടാരക്കര താലൂക്ക് എൻ എസ് എസ് യൂണിയൻ രംഗത്തെത്തിയിരുന്നു. എൻ എസ് എസ് സംഘടനയേയും ജനറൽ സെക്രട്ടറിയേയും ആക്ഷേപിച്ചും അവഹേളിച്ചും കൊണ്ട് സംസാരിക്കുന്ന ഗണേഷ് കുമാറിനെ കരയോഗത്തിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തയ്യാറാകണമെന്നാണ് കൊട്ടാരക്കര യൂണിയൻ ആവശ്യപ്പെട്ടിരുന്നത്.
ഗണേഷിന്‍റെ നടപടിയിൽ കരയോഗ തലങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും, ആഗസ്റ്റ് 15 ന് കൂടുന്ന യൂണിയൻ പൊതുയോഗത്തിൽ വച്ച് ഇതുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി തങ്കപ്പൻ പിള്ളയും സെക്രട്ടറി സി അനിൽകുമാറും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.



.gif)


0 Comments