‘അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റണം’; അഭ്യർത്ഥനയുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്

 

ചെന്നൈ: സ്വാതന്ത്ര്യദിന സന്ദേശത്തിൽ ജനങ്ങളോട് അഭ്യർത്ഥനയുമായി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ്നാടിനെ മാറ്റണം. ഇതിനായി ഉദ്യോഗസ്ഥരരോടും ജനങ്ങളോടും അഭ്യർത്ഥിക്കുന്നു. അഴിമതിയോട് ഒരിക്കലും വിട്ടുവീഴ്ചയില്ല. അഴിമതി ഇല്ലാതാക്കാൻ സർക്കാർ മിഷൻ മോഡിൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി.സ്വാതന്ത്ര്യത്തിനായി ജീവൻ നൽകി ത്യാഗം ചെയ്തവർക്ക് അഭിവാദ്യം അർപ്പിക്കുന്നു. ഇന്ന് ഇവിടെ ദേശീയ പതാക ഉയർത്താൻ എനിക്ക് അവസരം നൽകിയ തമിഴ് മക്കൾക്ക് നന്ദി. തമിഴ് നാടിന് ദോഷകരമായ പദ്ധതികൾ കേന്ദ്രം കൊണ്ടു വന്നാൽ ടി വി കെ സർക്കാർ എതിർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അതിഥിയായി തൃഷ കൃഷ്ണനും പങ്കെടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പതാക ഉയർത്തുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തൃഷ മുൻനിരയിലാണ് ഇരുന്നിരുന്നത്. ഈ ചടങ്ങിൽ നിന്നുള്ള നിരവധി വീഡിയോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

മുഖ്യമന്ത്രി വിജയ്‌യുടെ മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖർ, ശോഭാ ചന്ദ്രശേഖർ എന്നിവർക്ക് തൊട്ടടുത്താണ് തൃഷയും ഇരുന്നത്. കൂടാതെ, പരേഡ് കടന്നുപോയപ്പോൾ തൃഷ മുഖ്യമന്ത്രി വിജയ്‌യെ സല്യൂട്ട് ചെയ്യുന്നതും വീഡിയോകളിൽ കാണാം. ഇതിനുമുമ്പ്, കഴിഞ്ഞ മേയ് മാസത്തിൽ ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തൃഷ മുൻനിരയിൽ തന്നെയുണ്ടായിരുന്നു.



إرسال تعليق

0 تعليقات