കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടിസഖാവ് ഇൻസ്റ്റാപേജും മെറ്റാ പൂട്ടി എന്നാൽ പിന്നെ കുട്ടി സഖാവിനാകട്ടെ ഈ ഇടം എന്നു പറഞ്ഞുകൊണ്ട് വീണ കുട്ടികളുടെ വീഡിയോ പങ്കുവെക്കുകയായിരുന്നു. പൂട്ടിക്കലുകൾക്ക് പിന്നിൽ ഭീരുത്വം മാത്രമല്ല വിഡ്ഢിത്തവുമാണെന്ന് വീണാ ജോർജ് പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ കുട്ടി സഖാക്കളെ പരിചയപ്പെടുത്തുന്ന വീഡിയോ ചെയ്തതിന് പിന്നാലെയാണ് അക്കൗണ്ടും മെറ്റ പൂട്ടിയത്. പ്രതിപക്ഷ നേതാവ് അടക്കം ഈ വീഡിയോയ്ക്ക് ലൈക്കും കമന്റും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വൈറലായ കുട്ടി സഖാവ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് മെറ്റ പൂട്ടിയത്. ഈ വീഡിയോ പോസ്റ്റ് ചെയ്തത് ഏത് രീതിയിലാണ് മെറ്റയെ പ്രകോപിപ്പിച്ചത് എന്നതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. വീഡിയോയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് എംഎല്‍എ തുടങ്ങിയ നേതാക്കള്‍ ലൈക്കും കമൻ്റും ഇട്ടിരുന്നു. 24 മണിക്കൂറിനകം രണ്ട് മില്യണ്‍ വ്യൂസാണ് ഈ വീഡിയോക്ക് ലഭിച്ചിരുന്നത്. അക്കൗണ്ട് തിരിച്ചു കിട്ടാനായി മുഹമ്മദ് സിയാൻ്റെ പിതാവ് അപ്പീല്‍ നല്‍കിയിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രിക്കെതിരെയുള്ള വാർത്തകളിൽ കൈരളി ന്യൂസിൻ്റേത് ഉൾപ്പെടെയുള്ള വാർത്ത കാർഡുകൾ മെറ്റ നീക്കം ചെയ്തിരുന്നു. നിലവിൽ കുട്ടി സഖാവ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് പൂട്ടിയ മെറ്റയുടെ നീക്കത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

.gif)


0 تعليقات