ബൾക്ക് ലോണിൻ്റെ വിതരണ ഉദ്ഘാടനം ഇരിട്ടിനഗരസഭ ഹാളിൽ വച്ച് ചെയർപേഴ്സൺ വിനോദ് കുമാർ നിർവഹിച്ചു.

 

നഗരസഭയിലെ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് ഉപജീവനമാർഗ്ഗം കണ്ടെത്താനും മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബൾക്ക് ലോണിൻ്റെ വിതരണ ഉദ്ഘാടനം  നഗരസഭ ഹാളിൽ വച്ച് ചെയർപേഴ്സൺ വിനോദ് കുമാർ സി.ഡി.എസ് മെമ്പർ ലതയ്ക്ക് ചെക്ക് കൈമാറി നിർവഹിച്ചു. സി.ഡി.എസ്  ചെയർ പേഴ്സൺ കെ.സ്മിത അധ്യക്ഷത വഹിച്ചു. സി.ഡി.എസ് മെമ്പർ ആർ.കെ.മിനിസ്വാഗതം പറഞ്ഞു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ധനിഷ. പി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. രാജൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ. കെ.ഷൈജു, കുടുംബശ്രീ ചാർജ് ഓഫീസർ നമിത നാരായണൻ എന്നിവർ സംസാരിച്ചു. ടൈലറിങ് യൂണിറ്റ്, പലഹാരം നിർമ്മാണ യൂണിറ്റ്, കാർഷിക പ്രവർത്തനങ്ങൾ, മൃഗസംരക്ഷണ യൂണിറ്റ് എന്നിവ ആരംഭിക്കുന്നതിനു വേണ്ടി 30 കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ 256 അംഗങ്ങൾക്കായി ഒരു കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷത്തി നാല്പതിനായിരം രൂപ ലോണായി അനുവദിച്ചു



إرسال تعليق

0 تعليقات