കുട്ടിയെ കണ്ടെത്താനുള്ള അടിയന്തര നടപടി സ്വീകരിക്കണം: ബാലാവകാശ കമ്മീഷന്‍.

 



ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയെ കണ്ടെത്താനുള്ള അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍. ചൊക്ലി പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച അദ്ദേഹം, ചൊക്ലി എസ്എച്ച്ഒയുമായും തലശ്ശേരി എഎസ്പിയുമായും സംസാരിച്ചു. കുട്ടിയുടെ വീടും ചെയര്‍പേഴ്‌സണ്‍ സന്ദര്‍ശിച്ചു. ഒരാഴ്ച മുമ്പാണ് ശിവസൂര്യയെ കാണാതായത്.



Post a Comment

0 Comments