ദുരതാശ്വാസ ക്യാമ്പിൽ കഴിയുന്ന പ്രളയ ബാധിതരുടെ വൈദ്യുതി വിച്ഛേദിച്ച് കെ എസ് ഇ ബി. ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റി 10ാം വാർഡിൽ താമസിക്കുന്നവരുടെ വൈദ്യുതിയാണ് കട്ട് ചെയ്തത്. ക്യാൻസർ രോഗിയുടെ വീട്ടിലെ വൈദ്യുതിയും കെ എസ് ഇ ബി വിച്ഛേദിച്ചു.
ക്യാൻസർ രോഗിയായ ആനന്ദവല്ലിയും, കുടുംബവും ആശുപത്രിയിൽ കഴിയുകയാണ്. ആനന്ദവല്ലിയുടെ വീട്ടിലും പ്രളയത്തിൽ വെള്ളം കയറിയതാണ്.
നാട് മുഴുവൻ ദുരിതത്തിലാകുമ്പോഴാണ് കെ എസ് ഇ ബി യുടെ ഭാഗത്തു നിന്നും ഇത്തരം മനുഷ്യത്വരഹിതമായ നടപടി നടന്നത്. ഫ്യൂസ് ഊരരുതെന്ന് നാട്ടുകാർ പറഞ്ഞിട്ടും ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ലെന്ന് വാർഡ് കൗസിലർ ബീന പറയുന്നു.



.gif)



0 Comments