ഓണം റിലീസില്‍ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളിയും മമിത ബൈജുവുമാണ് ചിത്രത്തില്‍ നായിക നായകന്മാരായി എത്തുന്നത്. ഗിരീഷ് എഡിയാണ് ചിത്രത്തിന്റെ സംവിധായകന്‍. തിയേറ്ററിൽ എത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ഈ ഓണം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തൂക്കിയെന്നാണ് പ്രേക്ഷക പ്രതികരണം. നിവിന്റെയും മാമിതയുടെയും അഭിനയത്തിനും ഗിരീഷ് ഡിയുടെ അഭിനയത്തിനും കയ്യടി ലഭിക്കുന്നത്.സിനിമയിലെ കോമഡി സീനുകൾ വർക്കായിട്ടുണ്ടെന്നും പ്രേമലുവിന് ശേഷം ചിത്രം വമ്പൻ ഹിറ്റാകുമെന്നും ആരാധകർ പറയുന്നു. ആദ്യ പ്രതികരണം പോസിറ്റീവ് ആയതിന് പിന്നാലെ സിനിമയുടെ ടിക്കറ്റ് ബുക്കിങ്ങിലും വമ്പൻ കുതിപ്പാണ്. ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയര്‍ന്ന ഗിരീഷ് എ ഡിയാണ് സിനിമയുടെ സംവിധായകന്‍. 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍', 'സൂപ്പര്‍ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുകയുണ്ടായത്. മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിന്‍ പോളിയും ആദ്യമായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകരും മികച്ചൊരു സിനിമ തന്നെയാണ് കാത്തിരിക്കുന്നത്.
ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. സൂപ്പര്‍ ഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.



.gif)


0 Comments