ഇഎംഐ മുടങ്ങിയാൽ ഇനി ഫോൺ ലോക്കാവും! ചട്ടം പുറത്തിറക്കി ആർബിഐ

 

എത്ര വില കൂടിയ ഫോണും ഏറ്റവും എളുപ്പത്തിൽ സാധാരണക്കാരന്റെ കൈയിലെത്തിക്കും അതാണ് ഇഎംഐ കൊണ്ടുവന്ന ഏറ്റവും വലിയ മാറ്റം. ‍‍എന്നാൽ, സാധാരണക്കാരന് സൗഭാ​ഗ്യമെന്ന് വിചാരിക്കുന്ന ഈ സിസ്റ്റം ഇപ്പോൾ വലിയ പുലിവാലാവുകയാണ്.

വായ്പ നൽകി വാങ്ങിയ ഫോണിന്റെയോ ലാപ്ടോപ്പിന്റെയോ ഇംഎംഎ മുടങ്ങിയാൽ ഇനി വായ്പ നൽകിയ സ്ഥാപനത്തിന് വ്യക്തികളുടെ ഫോണുകൾ ഭാ​ഗികമായി ലോക്ക് ചെയ്യാൻ സാധിക്കും. 2027 ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന ഈ സംവിധാനത്തിനുള്ള ചട്ടം ഇക്കഴിഞ്ഞ ദിവസം ആർബിഐ ‌പുറത്തിറക്കി കഴിഞ്ഞു.

മുൻപ് പല വായ്പാ സ്ഥാപനങ്ങളും ഭാ​ഗികമായി ഈ രീതി നടപ്പിലാക്കിയിരുന്നെങ്കിലും ചട്ടം വരുന്നത് ഉപയോ​ക്താക്കളെ കൂടുതൽ അപക‌ടത്തിലാക്കും. വ്യക്തികളുടെ സ്വകാര്യജീവിതത്തിലേക്ക് കടന്നുകയറാൻ അധികാരം നൽകുന്ന ഈ നിയമം ആശങ്ക വർ​ധിപ്പിക്കുന്നുണ്ട്.ലോൺ ലഭിക്കാനായി ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകളിലൂടെയാണ് ഫോണുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക. എന്നാൽ, വായ്പ മുടങ്ങി 30 ദിവസം ആയാൽ സ്ഥാപനങ്ങൾക്ക് ഈ നടപടി സ്വീകരിക്കാൻ കഴിയില്ല. ഔട്ട്​ഗോയിങ്ങ് കോളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പാടില്ലെന്ന് ചട്ടം നിർദേശിക്കുന്നുണ്ട്. എന്നാൽ, ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഫോണിൽ നിന്ന് കോൾ ചെയ്യുന്നത് എത്രത്തോളം സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പ് പറയാനാവില്ല.

ഫോൺ ലോക്ക് ചെയ്യുന്നതിന് മുൻപ് ഉപയോ​ക്താവിന് നോട്ടീസ് നൽകിയിരിക്കണമെന്ന് ചട്ടം നിഷ്കർഷിക്കുന്നുണ്ട്. ഫോൺ ലോക്ക് ചെയ്യുമെന്ന് മുൻകൂട്ടി അറിയിപ്പ് നൽകിയിട്ടുള്ള വായ്പാ സ്ഥാപനങ്ങൾക്ക് മാത്രമേ ഈ നടപടി സ്വീകരിക്കാൻ അധികാരമുള്ളൂ.

വായ്പ കുടിശിക അടവ് പൂർത്തിയാക്കിയാൽ ഉടൻ ഫോൺ അൺലോക്ക് ചെയ്ത് നൽകണം. ഇതിന് വീഴ്ച വരുത്തിയാൽ സ്ഥാപനം ഉപഭോക്താവിന് ഓരോ മണിക്കൂറിനും 250 രൂപ വീതം നഷ്ടപരിഹാരം നൽകണം. ലോക്ക് ചെയ്ത ഫോണിലെ വിവരങ്ങൾ ഉ‌പയോ​ഗിക്കാൻ കമ്പനികൾക്ക് അധികാരമില്ല എന്നതും മറക്കണ്ട. ഡിജിറ്റൽ തട്ടിപ്പുകൾക്ക് വളം വെക്കുന്ന പുതിയചട്ടത്തിനെതിരെ എതിർപ്പുകൾ ശക്തമാണ്.



إرسال تعليق

0 تعليقات