'Get Ready With Me'; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

 

ന്യൂഡല്‍ഹി: ദേശീയ കൈത്തറി ദിനത്തിന്റെ ഭാഗമായി 'ഗെറ്റ് റെഡി വിത്ത് മി' വീഡിയോ പങ്കുവെക്കാന്‍ യുവജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യല്‍ മീഡിയ ട്രെന്‍ഡായ 'ഗെറ്റ് റെഡി വിത്ത് മി' എന്ന ക്യാമ്പെയിനിൽ കൈത്തറി വസ്ത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വീഡിയോ നിര്‍മ്മിക്കാൻ അഭ്യര്‍ത്ഥിക്കുന്ന ഒരു പുതിയ ഇന്‍സ്റ്റഗ്രാം റീല്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു. ഇന്ത്യയുടെ സമ്പന്നമായ നെയ്ത്ത് പാരമ്പര്യം പ്രദര്‍ശിപ്പിക്കാനും കരകൗശലനിര്‍മാണം നടത്തുന്ന കുടുംബങ്ങളെ പിന്തുണയ്ക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെ ആദരിക്കാന്‍ എല്ലാവരും ഒത്തുചേരണമെന്ന് പറഞ്ഞ മോദി കൈത്തറി ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും ധരിക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിച്ചു. കൈത്തറി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് രാജ്യത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം ലക്ഷക്കണക്കിന് നെയ്ത്തുകാരുടെ ഉപജീവനമാര്‍ഗ്ഗം ശക്തിപ്പെടുത്തുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. 'നിങ്ങള്‍ സൗഹൃദ ദിനം വളരെ ഊഷ്മളമായി ആഘോഷിച്ചതുപോലെ, കൈത്തറി ദിനവും ആഘോഷിക്കൂ,' എന്ന് പ്രധാനമന്ത്രി പറഞ്ഞു.



إرسال تعليق

0 تعليقات