സമരം കടുപ്പിച്ച് LPST റാങ്ക് ഹോൾഡേഴ്സ്: സെക്രട്ടറിയേറ്റിന് മുന്നിൽ പുല്ല് തിന്ന് പ്രതിഷേധം

 


PSC നിയമനം നടപ്പാക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. സെക്രട്ടേറിയറ്റിന് മുന്നിലുള്ള സമരപന്തലിൽ പുല്ല് തിന്ന് ഉദ്യോഗാർഥികളുടെ പ്രതിഷേധം. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരും ഉറപ്പും ലഭിക്കാത്തതിനെ തുടർന്നാണ് സമരം കടുപ്പിക്കേണ്ടി വന്നതെന്ന് ഉദ്യോഗാർഥികൾ പറയുന്നു. പഠിച്ച് ജയിച്ചപ്പോൾ ഇവിടെ വന്നിരുന്ന് പുല്ല് തിന്നേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല മറുപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്യോഹഗാർഥികൾ പ്രതികരിച്ചു.ന്യായമായ ആവശ്യങ്ങളാണ് സർക്കാരിന്റെ മുന്നോട്ടു വെച്ചിരിക്കുന്നത്. അധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കുക, പുതിയ തസ്തികൾ സൃഷ്ടിക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി എസ് സിക്ക് വിടുക തുടങ്ങിയവയാണ് സമരാവശ്യങ്ങൾ. ഏഴുതവണ സർക്കാർ സമരസമിതിയുമായി ചർച്ച നടത്തിയെങ്കിലും തീരുമാനം ഉണ്ടായില്ല. സമരത്തിൽ നിന്ന് പിന്മാറണമെന്നും രണ്ട് മാസത്തെ സാലകാശം അനുവദിക്കണമെന്നുമായിരുന്നു സർക്കാർ മുന്നോട്ടു വെച്ച നിർദേശം. എന്നാൽ ഇത് അം​ഗീകരിക്കാൻ പ്രതിഷേധക്കാർ തയാറായിട്ടില്ല.ന്യായമായ ആവശ്യങ്ങളാണ് സർക്കാരിന്റെ മുന്നോട്ടു വെച്ചിരിക്കുന്നത്. അധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കുക, പുതിയ തസ്തികൾ സൃഷ്ടിക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി എസ് സിക്ക് വിടുക തുടങ്ങിയവയാണ് സമരാവശ്യങ്ങൾ. ഏഴുതവണ സർക്കാർ സമരസമിതിയുമായി ചർച്ച നടത്തിയെങ്കിലും തീരുമാനം ഉണ്ടായില്ല. സമരത്തിൽ നിന്ന് പിന്മാറണമെന്നും രണ്ട് മാസത്തെ സാലകാശം അനുവദിക്കണമെന്നുമായിരുന്നു സർക്കാർ മുന്നോട്ടു വെച്ച നിർദേശം. എന്നാൽ ഇത് അം​ഗീകരിക്കാൻ പ്രതിഷേധക്കാർ തയാറായിട്ടില്ല.അഞ്ചു ജില്ലകളിൽ ഇതുവരെ ഒന്നാം റാങ്കുകാരന് പോലും ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. സത്യാഗ്രഹം ആരംഭിച്ച് ഒരു മാസത്തോടടുക്കുമ്പോഴും സർക്കാർ സമരാവശ്യങ്ങൾ പരിഗണിച്ചിട്ടില്ല. വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കാണ് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തടസമെന്നാണ് വിവരം. അധ്യാപക വിദ്യാർത്ഥി അനുപാതം 1:25 ആക്കിയാൽ കുറച്ച് ഉദ്യോഗാർത്ഥികൾക്ക് എങ്കിലും ജോലി ലഭിക്കും.



إرسال تعليق

0 تعليقات