മയ്യിൽ: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ (SCFWA ) മയ്യിൽമേഖലാ സമ്മേളനം കണ്ടക്കൈ സമര സ്മാര ഹോളിൽ വച്ച് നടന്നു. സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി, ശ്രീ എൻ ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി എൻ പത്മനാഭൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ പ്രസിഡന്റ് സിസി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജോയിൻറ് സെക്രട്ടറി എം രാമചന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ടി രുക്മിണി ടീച്ചർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. മേഖലയിലെ 13 വില്ലേജുകളിൽ നിന്നും ഉള്ള 120 പ്രതിനിധികൾ ഉൾപ്പെടെ 150 പേർ സമ്മേളനത്തിൽ പങ്കെടുത്തു. വയോജനങ്ങളെ ബാധിക്കുന്ന സുപ്രധാനമായിട്ടുള്ള 8 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
1. വയോജനങ്ങൾക്ക് സമഗ്രമായിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക.
2, നിർത്തൽ ചെയ്ത റെയിൽവേ യാത്രാനിരക്കിലുള്ള ഇളവ് വയോജനങ്ങൾക്ക് പുനസ്ഥാപിച്ച് നൽകുക.
3. ക്ഷേമ പെൻഷൻ ബാങ്ക് വഴി മാത്രമേ വിതരണം നടത്തു എന്ന തീരുമാനം പിൻവലിച്ച്, വീടുകളിൽ എത്തിക്കാനുള്ള നടപടി സ്വീകരിക്കുക.
4. കേന്ദ്രസർക്കാർ പിഎഫ് പെൻഷൻ മിനിമം 9000 രൂപ ആക്കി വർദ്ധിപ്പിക്കുക.
5.കെഎസ്ആർടിസിയിൽ വയോജനങ്ങളായ പുരുഷന്മാർക്കും സൗജന്യ യാത്ര അനുവദിക്കുക.
6 നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ കുടിശ്ശിക തീർത്തു നൽകുക.
7.വയോജന പെൻഷൻ കേന്ദ്രവിഹിതം 5000 രൂപയാക്കി വർദ്ധിപ്പിക്കുക തുടങ്ങി എട്ട് പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
പുതിയ മേഖല പ്രസിഡണ്ടായി സിസി രാമചന്ദ്രനെയും, സെക്രട്ടറി യായി, എൻ പത്മനാഭനെയും, വൈസ് പ്രസിഡന്റുമാരായി വി പി ബാലകൃഷ്ണൻ, എം കെ സൗദാമിനി. ജോയിൻറ് സെക്രട്ടറിമാരായി, എം രാമചന്ദ്രൻ, ഒ വി രാമചന്ദ്രൻ എന്നിവരെയും, ട്രഷററായി പി കുഞ്ഞി കണ്ണനെയും തെരഞ്ഞെടുത്തു. സംഘാടകസമിതി ചെയർമാൻ പി വത്സലൻ സ്വാഗതം ആശംസിച്ചു.


.gif)


0 Comments