കാസർഗോഡ്: റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിൽ സിപ് ലൈൻ അപകടത്തിൽ മരിച്ച ഓപ്പറേറ്റർ സനൂപിന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകാമെന്ന് സമ്മതിച്ച് കമ്പനി. 10 ലക്ഷം രൂപ നഷ്ട പരിഹാരം നൽകുമെന്ന് ഉറപ്പ് ഉറപ്പ് നൽകി. മരിച്ച സനൂപ് കൃഷ്ണന്റെ കുടുംബത്തിന്റെ പ്രതിഷേധത്തെ തുടർന്നാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. മാനേജ്മെന്റോ സർക്കാരോ അടിയന്തരമായി നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സനൂപിന്റെ മൃതദേഹം ഏറ്റെടുക്കാതെയായിരുന്നു കുടുംബം പ്രതിഷേധം നടത്തിയത്. കുടുംബവുമായി നടത്തിയ ചർച്ചയിലാണ് 10 ലക്ഷം രൂപാ നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി അധികൃതർ അറിയിച്ചത്. ഇതോടെ കുടുംബം പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. ചാമുണ്ഡിക്കുന്ന് സ്വദേശിയാണ് മരിച്ച 24 കാരനായ സനൂപ് കൃഷ്ണൻ. സഞ്ചാരികളെ കയറ്റുന്നതിനിടയിൽ അബദ്ധത്തിൽ സനൂപ് താഴേക്ക് വീഴുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് എത്തിയ ടൂറിസ്റ്റ് യുവതി സിപ്‌ലൈനിലൂടെ സഞ്ചരിക്കാനായി പുറപ്പെടുന്നതിനിടെ അബദ്ധത്തിൽ സനൂപിന്റെ കയ്യിൽ പിടിക്കുകയായിരുന്നു. 300 മീറ്ററോളം യുവതിയുടെ കൈ പിടിച്ച് സനൂപ് എത്തിയെങ്കിലും കൈവിട്ട് താഴേക്ക് വീഴുകയായിരുന്നു.





0 Comments