ഇന്ത്യയ്ക്കെതിരെ 100 ശതമാനം വരെ തീരുവ ചുമത്താൻ ഒരുങ്ങി യുഎസ്; റഷ്യൻ ഉപരോധ ബിൽ പാസാക്കി അമേരിക്ക


റഷ്യയില്‍ നിന്ന് ക്രൂഡ് ഓയിലും പ്രകൃതിവാതകവും വാങ്ങുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ 100 ശതമാനം വരെ തീരുവ ചുമത്താൻ ഒരുങ്ങി യുഎസ്. ഇതുമായി ബന്ധപ്പെട്ടുള്ള ബിൽ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. ഒരു വർഷത്തിലേറെയായി ഇതിനായി ചർച്ചകൾ നടത്തിയിരുന്നു. അന്തരിച്ച സെനറ്റർ ലിൻഡ്‌സി ഗ്രഹാമിന്റെ പേരാണ് ഈ ബില്ലിന് നൽകിയിരിക്കുന്നത്. 159നെതിരെ 262 വോട്ടുകൾക്കാണ് ഈ ബില്ല് അംഗീകരിച്ചത്. നിലവിൽ ബില്ല് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ട്. ഉക്രേനിയൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്‌കി ഈ ബിൽ പാസാക്കുന്നതിനായി അമേരിക്കയോട് അഭ്യർത്ഥിച്ചിരുന്നു. ഇന്ത്യയെ കൂടാതെ ചൈന, യുഎഇ, തുർക്കി തുടങ്ങിയ രാജ്യങ്ങളും ലിസ്റ്റിലുണ്ട്. അതേസമയം, റഷ്യയിൽ നിന്ന് 15 ശതമാനത്തിൽ താഴെ ഇറക്കുമതി ചെയ്യുന്ന രാ‍ജ്യങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ബില്ലിൽ ഇന്ത്യയുടെ പേര് പരാമർശിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിനെ തുടർന്ന് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തിയിരുന്നു. ഡെമോക്രാറ്റിക് പാർട്ടിയിലെ 152 പേർ ബില്ലിനെ എതിർത്തപ്പോൾ 58 പേർ അനുകൂലിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയിലെ 203 അം​ഗങ്ങളും ബില്ലിനെ അം​ഗീകരിച്ചപ്പോൾ വെറും ഏഴ് പേർ മാത്രമാണ് എതിർത്തത്.



إرسال تعليق

0 تعليقات