ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിലിലാണ് ഇന്ത്യയ്ക്ക് വെള്ളി. മലയാളി താരം വിദർശ കെ വിനോദും അടങ്ങിയ ടീമാണ് നേട്ടം കൈവരിച്ചത്. കോഴിക്കോട് സ്വദേശിയാണ് വിദർശ കെ വിനോദ്. വനിതകളുടെ 10 മീറ്റർ എയർ റൈഫിളും 50 മീറ്റർ എയർ റൈഫിളിലുമാണ് വിദർശ മത്സരിക്കുന്നത്. 2018 മുതലാണ് താരം ഷൂട്ടിംഗ് കരിയർ ആരംഭിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഏറെ അഭിമാനകരമായ നിമിഷമാണിത്. ഇന്ത്യയുടെ മൂന്ന് താരങ്ങൾ സോനം മാസ്കർ, ഇലവേനിൽ വാലരിവൻ, വിദർശ കെ വിനോദ് എന്നിവരടങ്ങിയ ടീമിനാണ് വിജയം. ഏഷ്യൻ ഗെയിം ഷൂട്ടിംഗിൽ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്. കടുത്ത മത്സരമാണ് താരങ്ങൾ കാഴ്ചവെച്ചത്. ഇന്ത്യയെ സംബന്ധിച്ച് ഷൂട്ടിംഗിൽ വലിയ മെഡൽ പ്രതീക്ഷയാണ്. അന്തർദേശീയ തലത്തിൽ ഷൂട്ടിംഗിൽ വലിയ നേട്ടങ്ങൾ കൈവരിച്ച താരങ്ങളാണ് ടീമിലുള്ളത്. 29 മലയാളികളാണ് ഇത്തവണ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നത്.





0 تعليقات