ഏഷ്യൻ ഗെയിംസ്: വനിതാ ഹോക്കിയിൽ എതിരില്ലാത്ത 19 ഗോളുകൾക്ക് ഉസ്ബക്കിസ്ഥാനെ തകർത്ത് ഇന്ത്യ


ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് മിന്നുന്ന തുടക്കം. വനിതാ ഹോക്കി പൂൾ ബിയിലെ ആദ്യ മത്സരത്തിൽ ഉസ്ബക്കിസ്ഥാനെ എതിരില്ലാത്ത 19 ഗോളുകൾക്കാണ് ഇന്ത്യൻ ടീം തകർത്തുവിട്ടത്. തുടക്കം മുതൽ പൂർണ്ണാധിപത്യം പുലർത്തിയ ഇന്ത്യക്കായി എട്ട് ഗോളുകൾ നേടിയ ദീപികയാണ് ടോപ് സ്കോററായത്. മത്സരത്തിന്റെ 8, 22, 25, 33, 36, 38, 41, 54 മിനിറ്റുകളിലായിരുന്നു ദീപികയുടെ ഗോളുകൾ. ലാൽറെസിയാമി ആദ്യ ഗോൾ നേടിയപ്പോൾ, ബൽജീദ്, നേഹ, നവനീത് കൗർ, ലാൽതല്യുയാംഗി, സാക്ഷി റാണ എന്നിവരും എതിർവല കുലുക്കി. വെറ്ററൻ ഗോൾകീപ്പർ സവിത പൂനിയയുടെ കരിയറിലെ 320-ാമത് അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. ഉസ്ബക്കിസ്ഥാൻ ഗോൾമുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിട്ട ഇന്ത്യക്ക് ഗോൾകീപ്പർ സവിതയെ പരീക്ഷിക്കാൻ പോലും എതിരാളികൾക്ക് അവസരം നൽകിയില്ല. തിങ്കളാഴ്ച ഇന്തോനേഷ്യക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഏഷ്യാഡിൽ രണ്ടാം റാങ്കിലുള്ള ഇന്ത്യൻ ടീം ഇത്തവണ സ്വർണ മെഡൽ ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങിയിരിക്കുന്നത്. മറ്റൊരു മത്സരത്തിൽ, ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് സെമിഫൈനലിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിലവിൽ മികച്ച സ്കോറിലേക്ക് കുതിക്കുകയാണ്. സ്മൃതി മന്ദാനയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 19 പന്തുകളിൽ നിന്ന് 5 ഫോറും 2 സിക്സറും ഉൾപ്പെടെ 37 റൺസെടുത്താണ് മന്ദാന പുറത്തായത്. നിലവിൽ ഷഫാലി വർമയും (36) ഗുനാലൻ കമാലിനിയും ക്രീസിലുണ്ട്.



إرسال تعليق

0 تعليقات