കളം 2026 ഉത്തരവാദിത്ത ബോധമുള്ള പൗര സമൂഹമായി മാറാൻ പുതു തലമുറയ്ക്ക് കഴിയണം: ജില്ലാ കലക്ടർ പി വിഷ്‌ണുരാജ് .

 



ഉത്തരവാദിത്ത ബോധമുള്ള പൗര സമൂഹമായി മാറാൻ പുതു തലമുറയ്ക്ക് കഴിയണമെന്ന് ജില്ലാ കലക്ടർ പി വിഷ്‌ണു രാജ് പറഞ്ഞു. ജില്ലയിലെ 9,10 ക്ലാസുകളിലെ കുട്ടികൾക്ക് ജില്ലാ കലക്ടറുമായി സംവദിക്കാൻ വേദിയൊരുക്കുന്ന കളം 2026 ൻ്റെ ഏഴാമത് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനയാണ് മനുഷ്യൻ്റെ ചിന്താ ശേഷി വളർത്താനുള്ള മികച്ച ഉപാധി. നിത്യവുമുള്ള പത്ര വായന അനുഭവങ്ങളുടെ വലിയ ലോകമാണ് തുറന്നിടുന്നത്. വായന ഒരു ശീലമാക്കി മാറ്റണം.നല്ല വായനക്കാർക്ക് നല്ല നിരീക്ഷണ പാടവമുണ്ടാവും. അത്തരമൊരു തലമുറയ്ക്കേ സമൂഹത്തിൽ ക്രിയാത്മമായി ഇടപെടാനാവൂ. ജില്ലാ കലക്ടർ പറഞ്ഞു.


ആഗോളമായി ബന്ധിതമാണ് പുതിയ ലോകം. സമൂഹ മാധ്യമങ്ങൾ, മൊബൈൽ ശൃംഖല, ഇൻ്റർനെറ്റ് തുടങ്ങിയ സംവിധാനങ്ങളാണ് നമ്മെ ഇതിന് പ്രാപ്‌തമാക്കുന്നത്. രാജ്യാന്തര കുടിയേറ്റവും അതിൻ്റെ അനുബന്ധ വൈകാരികതയും ലോകമെമ്പാടും  സാമൂഹ്യ രാഷ്‌ടീയ പ്രശ്‌നമായി മാറുന്നുണ്ട്. ഒരു നല്ല പൗര സമൂഹത്തിന് മാത്രമേ ഇതിനെ മറി കടക്കാനാവൂ. അത്തരമൊരു സംസ്‌കാരം വളർത്തിയെടുക്കാൻ നമുക്ക് കഴിയണം ജില്ലാ കലക്ടർ പി വിഷ്‌ണു രാജ് പറഞ്ഞു.


പെരിങ്ങത്തൂരിലെ സിറാജുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ചൊവ്വ ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 20 വീതം കുട്ടികളാണ് കളം പരിപാടിയിൽ പങ്കെടുത്തത്.

അസി കലക്ടർ എസ് സ്വാതിയും കുട്ടികളെ അഭിസംബോധന ചെയ്തു. ജില്ലയിലെ പൊതു പ്രശ്നങ്ങൾ ,ആവശ്യങ്ങൾ നിർദ്ദേശ ങ്ങൾ എന്നിവയെപ്പറ്റി കുട്ടികൾ കലക്ടർ കത്തെഴുതി നൽകി. കത്തുകൾ പരിശോധിച്ച് ആവശ്യമായ നടപടികളെടുക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കലക്ടറൊന്നിച്ച് ഫോട്ടോ എടുത്ത ശേഷമാണ് കുട്ടികൾ മടങ്ങിയത്. ജില്ലാകലക്ടറുടെ ഇൻ്റേൺഷിപ്പ് പദ്ധതി യിലുള്ളവർക്കാണ് പരിപാടിയുടെ സംഘാടന ചുമതല.



Post a Comment

0 Comments