ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ അരവണ നിര്‍മ്മാണ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രതിദിന നിര്‍മ്മാണ ശേഷി 85,000 മുതല്‍ ഒരുലക്ഷം കണ്ടെയ്‌നര്‍ വരെ വര്‍ധിപ്പിക്കാന്‍ ഇതുവഴി സാധിക്കും. ഇതോടെ ആകെ നിര്‍മ്മാണ ശേഷി പ്രതിദിനം 3.25 ലക്ഷം കണ്ടെയ്‌നര്‍ ആകും.നിലവില്‍ രണ്ടു മുതല്‍ 2.25 ലക്ഷം കണ്ടെയ്‌നര്‍ വരെയാണ് പ്രതിദിന നിര്‍മ്മാണശേഷി. പുതുതായി ആറ് അരവണ പ്രിപ്പറേഷന്‍ പാന്‍ ( വാര്‍പ്പ്), രണ്ട് കൂളിംഗ് ചേമ്പറുകള്‍, ഒരു ബോയിലര്‍ എന്നിവയാണ് സ്ഥാപിക്കുന്നത്. നിലവില്‍ 26 അരവണ പ്രിപ്പറേഷന്‍ പാനുകളും ആറ് കൂളിംഗ് ചേമ്പറുകളും. ആറ് ബോയിലറുകളുമാണ് ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിലുള്ളത്. ഒക്ടോബര്‍ മാസത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടന കാലത്തേക്കുള്ള അരവണ കരുതല്‍ ശേഖര നിര്‍മ്മാണം ആരംഭിക്കാനാകും.






0 Comments