നന്ദിഗ്രാം സ്ഥാനാർഥിയുടെ അറസ്റ്റിൽ പ്രതിഷേധവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ദേശീയ പ്രതിഷേധം നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു. രാജ്യത്ത് ബിജെപിയോട് പോരാടുന്നത് കോൺഗ്രസ് ആണ്. സിപിഐഎം അല്ല. അടിസ്ഥാന ജനാധിപത്യം പോലും രാജ്യത്തില്ല. പ്രതികരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്നു. ബനാന റിപ്പബ്ലിക്ക് ആക്കുന്നു.നന്ദിഗ്രാം ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. 2029ൽ ബിജെപിയെ തൂത്തെറിയുമെന്നും കെ.സി. വേണുഗോാപാൽ പറഞ്ഞു. നന്ദിഗ്രാം ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായം. കൊന്നാലും സ്ഥാനാർഥിത്വം പിൻവലിക്കില്ല. ആ സ്ഥാനാർഥി തന്നെ മത്സരിക്കും.നന്ദിഗ്രാം ദേശീയപ്രക്ഷോഭമാക്കി മാറ്റും. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരക്ഷരം മിണ്ടുന്നില്ല. ബിജെപി ഫാസിസം അവസാനിപ്പിക്കും വരെ കോണ്ഗ്രസുകാർക്ക് വിശ്രമമില്ല.റിപ്പോർട്ടർ കേസിൽ ആഭ്യന്തര മന്ത്രി പറഞ്ഞത് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






0 Comments