ഇരിക്കൂർ: സംസ്ഥാന സർക്കാരിന്റെ പ്രത്യേക ലഹരിവിരുദ്ധ ദൗത്യമായ ഓപ്പറേഷൻ തൂഫാൻ ക്യാമ്പയിനിന്റെ രണ്ടാം ഘട്ടമായ 'ഓപ്പറേഷൻ തൂഫാൻ 2.0 - ദി നാർക്കോ ഹണ്ട്' ന്റെ സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ച ചടങ്ങിന്റെ തത്സമയ സംപ്രേഷണം വീക്ഷിക്കുന്നതിനായി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സൗകര്യമൊരുക്കി. ഇതോടനുബന്ധിച്ച് കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി ബ്ലോക്ക് പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ വി അബ്‌ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗമിനി ടീച്ചർ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ എസ് ഐ സദാനന്ദൻ ചേപ്പറമ്പ് ബാഡ്ജ് വിതരണവും തൂഫാൻ വാരിയേഴ്‌സ് പ്രഖ്യാപനവും നടത്തി. ഡിവിഷൻ മെമ്പർ യു.പി. അബ്ദുൾ റഹിമാൻ, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ലെജി എം, എ.എസ്.ഐ സി ഓമന , സീനിയർ സിവിൽ പോലീസ് ഓഫീസർ സി കെ ഉനൈസ് സംസാരിച്ചു.






0 Comments