കൊച്ചി: ഒന്നരമാസമായി യാത്രക്കാരെ വലച്ച് സ്‌പൈസ് ജെറ്റ്. പത്ത് മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ വരെ സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ വൈകുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്. മുന്‍കൂട്ടി അറിയിപ്പില്ലാതെയാണ് വിമാനങ്ങള്‍ വൈകുന്നതെന്ന് യാത്രക്കാര്‍ ആരോപിച്ചു. ഇതോടെ ടിക്കറ്റെടുത്ത നൂറുകണക്കിന് യാത്രക്കാരാണ് ദിവസേന പെരുവഴിയിലാകുന്നത്. മോശം കാലാവസ്ഥയാണ് പ്രതിസന്ധിക്ക് കാരണം എന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ ആരോപണം പൂര്‍ണ്ണമായും സിയാല്‍ തള്ളി. സ്പൈസ് ജെറ്റിന്റെ നടപടിയില്‍ കടുത്ത പ്രതിഷേധത്തിലാണ് യാത്രക്കാര്‍. വിമാനം വൈകുമ്പോള്‍ കാത്തിരിക്കാന്‍ സ്ഥലമെങ്കിലും ഒരുക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. ജോലി ആവശ്യങ്ങള്‍ക്കും മറ്റുമായി അടിയന്തരമായി വിദേശത്തേക്ക് പോകേണ്ടവര്‍ പോലും കൃത്യമായ വിവരങ്ങള്‍ ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയും കുടിശ്ശിക ബാധ്യതകളും രൂക്ഷമായതാണ് സ്‌പൈസ് ജെറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നതെന്നാണ് വിവരം. വിമാനത്താവങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക നല്‍കാത്തതിനൊപ്പം ജീവനക്കാര്‍ കൃത്യമായി ശമ്പളവും ലഭിക്കുന്നില്ല.





0 Comments