മയ്യിൽ▾തളിപ്പറമ്പ് നിയോജക മണ്ഡലം എംഎൽഎ ടി കെ ഗോവിന്ദൻ മാസ്റ്ററുടെ ജനസമ്പർക്ക പരിപാടി വ്യാഴാഴ്ച മയ്യിൽ സോണൽ ഓഫീസിൽ നടക്കും. ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് നാല് വരെയാണ് എംഎൽഎ ഓഫീസിൽ ലഭ്യമാവുക.
മണ്ഡലത്തിലെ പൊതുജനങ്ങൾക്ക് തങ്ങളുടെ ആവശ്യങ്ങളും വികസന സംബന്ധമായ വിഷയങ്ങളും പരാതികളും നേരിട്ട് എംഎൽഎയെ അറിയിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.





0 تعليقات