കണ്ണൂർ: കണ്ണൂരിൽ അമിതവേഗതയിലെത്തിയ ബസ് വിദ്യാർത്ഥികളെ ഇടിച്ചു തെറിപ്പിച്ചു. കണ്ണൂർ താവക്കരയിൽ രാവിലെ ഒൻപതിനായിരുന്നു അപകടമുണ്ടായത്. രണ്ട് കുട്ടികളുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. വടകര റൂട്ടിലോടുന്ന ഐവാൻ ബസാണ് അപകടമുണ്ടാക്കിയത്. ഡ്രൈവർ ആദർശിനെ കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്വകാരയ് സ്ഥാപനത്തിലെ വിദ്യാർത്ഥികളായ ആവണി, സ്നേഹ എന്നിവർക്കാണ് പരിക്കേറ്റത്.വളരെ തിരക്കേറിയ സ്ഥലമാണ് താവക്കര. വളരെ വേഗത്തിൽ വളവ് തിരിഞ്ഞുവന്ന ബസാണ് വിദ്യാർത്ഥികളെ ഇടിച്ചുവീഴ്ത്തിയത്. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ് എന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ടക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്






0 تعليقات