ചേർത്തലയിൽ കാർ അപകടം; കൊല്ലം സ്വദേശികളായ 6 പേർക്ക് പരുക്ക്

 

ചേർത്തല ഒറ്റപ്പുന്ന ദേശീയപാതയിലെ മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് പതിച്ച് അപകടം. അപകടത്തിൽ കൊല്ലം അഞ്ചൽ സ്വദേശികളായ ആറുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം നടന്നത്. ഗുരുവായൂരിൽ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് മേൽപ്പാലത്തിൽ നിന്ന് താഴെയുള്ള സർവീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. കാർ തലകീഴായി മറിഞ്ഞ നിലയിലാണ്.

അപകടസമയത്ത് സർവീസ് റോഡിൽ മറ്റ് വാഹനങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് ഫയർഫോഴ്സും പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



إرسال تعليق

0 تعليقات