ദേശീയപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിനിടെ വീണ്ടും വാഹനങ്ങളുടെ നിയമ ലംഘനം. ആറുവരി പാതയില്‍ സ്വകാര്യ കോണ്‍ട്രാക്ട് ഗ്യാരേജ് ബസാണ് തെറ്റായ ദിശയില്‍ പിറകോട്ട് എടുത്തത്. സംഭവത്തില്‍ കോട്ടക്കല്‍ പൊലീസ് കേസെടുത്തു. ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ആറുവരി പാതയില്‍ മലപ്പുറം സ്വാഗതമാട് വെച്ചായിരുന്നു സംഭവം. അടുത്ത ട്രാക്കിലൂടെ വാഹനങ്ങള്‍ പോകുന്ന സമയത്ത് സര്‍വീസ് റോഡിലേക്ക് കയറുന്നതിനായാണ് വാഹനം പുറകോട്ട് എടുത്തത്. നാട്ടുകാര്‍ വിഷയത്തില്‍ ഇടപെടുകയും ശേഷം വാഹനം മുന്നോട്ട് എടുക്കുകയുമായിരുന്നു.അതേസമയം ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് നിയമം ലംഘിച്ച് യാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദേശീയപാതയില്‍ നിന്നും ബസ് റിവേഴ്‌സ് എടുത്ത് സര്‍വീസ് റോഡിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. ദേശീയപാതയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം പുലര്‍ച്ചെ 3.25ന് ചെട്ടിയാര്‍മാട് ആണ് സംഭവം. ഇടിമുഴിക്കലില്‍ ദിശ തെറ്റിച്ചെത്തിയ കല്ല് ലോറി കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് കഴിഞ്ഞ ദിവസം ജീവന്‍ നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ദേശീയപാതയില്‍ വാഹനങ്ങളുടെ നിയമലംഘനം.




0 تعليقات