ഉളിക്കൽ : ടൗൺ സൗന്ദ ര്യവൽക്കരണം പാതിവഴിയിൽ ഉപേഷിച്ച് കരാർ കാരൻ സ്ഥലം വിട്ടതായി പരാതി ഉയരുന്നു. മുൻ സർക്കാരിൻ്റെ കാലത്ത് സജീവ് ജോസഫ്. എം എൽ .എയ്ക്ക് അനുവദിച്ചു കിട്ടിയഎഴുപത് ലക്ഷം രൂപയുടെ വർക്കാണ് കരാർ കാരന്റെ ഉദാസീനത കാരണം നിർമ്മിച്ച ഭാഗങ്ങൾ പല സ്ഥലത്തും തകരാനും കാട് കയറി മൂടി നശിക്കുന്നതായും പരാതി ഉയരുന്നത് . നൂച്ച്യാട് റോഡിൽ െട്രബൽ ഉന്നതിക്കു സമീപത്ത് നിന്നും മാട്ടറ അറബി റോഡ് ജങ്ഷൻ വരെയാണ് സൗന്ദര്യവൽക്കരണം നടത്തുന്നത്. നിർമ്മാണ പ്രവർത്തനം ശരിയായ രീതിയിലല്ലെന്ന് തുടക്കം മുതൽ പരാതി ഉയർന്നിരുന്നു.






0 Comments