സംസ്ഥാന സ്ക്കൂൾ ഗ്രൂപ്പ് വൺ ഗെയിംസ് മത്സരങ്ങൾ നാളെ ആരംഭിക്കുമെന്ന് കണ്ണൂർ ജില്ലാ ഉപവിദ്യാഭ്യാസ ഡയരക്ടർ ഡി ഷൈനി വാർത്താ സമ്മേളനത്തിൽഅറിയിച്ചു. ഗെയിംസിന്റെ ഔപചാരിക ഉൽഘാടനം
13 ന് ഉച്ചക്ക് ഒരു മണിക്ക് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവഹിക്കും. സ്ക്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പിൻ്റെ ഭാഗമായി നടക്കുന്ന ഗ്രൂപ്പ് 1 മത്സരയിനങ്ങൾ നാളെ മുതൽ 15 വരെ കണ്ണൂരിലെ വിവിധ വേദികളിലായാണ് നടക്കുക.
തൈക്വാണ്ടോ, ജിംനാസ്റ്റിക്‌സ്, ഫെൻസിങ്ങ്, റസലിങ്ങ്, ചെസ് എന്നീ മത്സര ഇനങ്ങളാണ് കണ്ണൂരിൽ വെച്ച് നടക്കുന്നത്. സംസ്ഥാനത്തെ14 ജില്ലകളിൽ നിന്നായിഏകദേശം 2300 കുട്ടികൾ നാലു ദിവസങ്ങളായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുവാനായെത്തും.ഇവർക്കായികണ്ണൂർ, തലശ്ശേരി പരിസരങ്ങളിലായി വിവിധ സ്‌കൂളുകളിൽ താമസസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂരിൽ നടക്കുന്ന മത്സരയിനങ്ങൾക്ക് സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് തെരാസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്‌കൂൾ, വാരം യു പി സ്‌കൂൾ, സി എച്ച് എം ഹയർ സെക്കണ്ടറി സ്കൂൾ എളയാവൂർ എന്നിവയും തലശ്ശേരി ഭാഗങ്ങളിൽ നടക്കുന്ന മത്സരയിനങ്ങൾക്ക് സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്‌കൂൾ, ഗവൺമെന്റ് ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുമാണ് താമസത്തിനായി ഒരുക്കിയിട്ടുള്ളത്.തലശ്ശേരി സായി സെന്ററിൽ 12,13 തീയ്യതികളിൽ ജിംനാസ്റ്റിക് മത്സരങ്ങളുംമുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നാളെ മുതൽ 14 വരെ റസ്ലിംഗ്, തൈക്കോണ്ടോ
മത്സരങ്ങളും ,കണ്ണൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 14,15 തീയതികളിൽ ചെസ്സ് മത്സരങ്ങളും 14,15 തീയതികളിൽ തലശ്ശേരി ബാസ്‌കറ്റ്ബോൾ കോർട്ടിൽ ഫെൻസിങ് മത്സരങ്ങളുമാണ് നടക്കുക.. മത്സരയിനങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങളിലായി വിജയികളാവുന്ന വിദ്യാർത്ഥികൾ ദേശീയ സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനുള്ള എല്ലാ സൗകര്യങ്ങളും വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡി ഡി പറഞ്ഞു.
പത്രസമ്മേളനത്തിൽ അസിസ്റ്റൻറ് സ്പോർട്‌സ് ഓർഗനൈസർ ഒളിമ്പ്യൻ കുഞ്ഞുമുഹമ്മദ്, കണ്ണൂർ ജില്ലാ സ്പോർട്സ് കോഡിനേറ്റർ . പി പി മുഹമ്മദലി, സൂപ്രണ്ട് . കെ പി പ്രജീഷ്, മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി കൺവിനർ കെ ടി സാജിദ് എന്നിവരും പങ്കെടുത്തു.






0 Comments